ചങ്ങരംകുളം:നവംബർ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ച് മൂക്കുതല ഗവൺമെൻറ് എൽ പി സ്കൂളിൽ മികവുത്സവം ആകർഷകമായ രീതിയിൽ നടത്തി.കലാ-കായിക-പ്രവർത്തിപരിചയ-ശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളകളിൽ വിജയം കൈവരിച്ചവരെയും സ്ക്രീനിങ് മത്സരങ്ങളിൽ പങ്കെടുത്തവരെയും വിപുലമായി ഈ ശിശുദിന വേളയിൽ ആദരിക്കുകയുണ്ടായി.പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട്. രഘു, എസ്.എം.സി ചെയർപേഴ്സൺ ശരണ്യ, എം.ടി.എ അംഗം റമീന എന്നിവർ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് സമ്മാനദാനങ്ങൾ നിർവഹിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിനോട് ചേർന്നുള്ള അംഗനവാടിയിലെ കുട്ടികളും വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഒരുമിച്ച് ശിശുദിന റാലി നടത്തി. കുട്ടികൾക്ക് മധുരനാരങ്ങാ വിതരണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗീത.വി.ആർ, സ്കൂളിലെ എല്ലാ അധ്യാപകരും അംഗനവാടി അധ്യാപകരും ശിശുദിന റാലിക്ക് നേതൃത്വം നൽകി.











