മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഒരു വയസ്സും മൂന്നു മാസവും പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍ കാരാപ്പറമ്പ് റോഡ് കല്ലേങ്ങല്‍ നഗറില്‍ ശ്രീജേഷ്-ശ്വേത ദമ്പതിമാരുടെ മകന്‍ അര്‍ജുനാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.അച്ഛന്‍ കുളിക്കാനിറങ്ങിയപ്പോള്‍ കൂടെപ്പോയതായിരുന്നു അര്‍ജുന്‍. കുളികഴിഞ്ഞ് ശ്രീജേഷ് മടിങ്ങിവന്നപ്പോഴേക്കും കുട്ടി മുറ്റത്ത് ഉച്ചത്തില്‍ കരയുന്നതാണ് കണ്ടത്. കാലില്‍നിന്ന് ചോര ഇറ്റിവീഴുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പുകടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ഉടന്‍ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് കുട്ടിയെ പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബോധം നഷ്ടമായ കുട്ടി അഞ്ചരയോടെ മരിച്ചു.അച്ഛന്‍ കുളിക്കാനിറങ്ങിയപ്പോള്‍ കൂടെപ്പോയതായിരുന്നു അര്‍ജുന്‍. കുളികഴിഞ്ഞ് ശ്രീജേഷ് മടിങ്ങിവന്നപ്പോഴേക്കും കുട്ടി മുറ്റത്ത് ഉച്ചത്തില്‍ കരയുന്നതാണ് കണ്ടത്. കാലില്‍നിന്ന് ചോര ഇറ്റിവീഴുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പുകടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ഉടന്‍ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് കുട്ടിയെ പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബോധം നഷ്ടമായ കുട്ടി അഞ്ചരയോടെ മരിച്ചു.








