• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന

cntv team by cntv team
November 21, 2025
in Kerala
A A
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ആറന്മുളയിലെ വീട്ടിലാണ് പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ നടന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം രഹസ്യമായാണ് അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ.പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ സ്വര്‍ണ്ണപ്പാളി എന്നത് സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളി എന്നെഴുതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ.പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് ഇന്നലെ അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നത്.റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് പറയുന്നുണ്ട്.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്നു എഴുതി ചേര്‍ത്തു.ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്.കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദേവസ്വം മാനുവല്‍ ലംഘിക്കുകയും ‘ചെയ്തു. സ്വര്‍ണ്ണം അപഹരിക്കുന്നതിനു ഒത്താശ ചെയ്തു.തിരികെ എത്തിച്ചപ്പോള്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ സ്വര്‍ണ്ണക്കൊള്ള ഒളിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
165
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
66
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
15
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
343
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
410
Next Post
വാടകയ്‌ക്ക് നൽകിയ കാർ തിരികെ ചോദിച്ചു; ഉടമയെ ബോണറ്റിനുമുകളിലിട്ട് കാറോടിച്ച് തൃശൂർ സ്വദേശി

വാടകയ്‌ക്ക് നൽകിയ കാർ തിരികെ ചോദിച്ചു; ഉടമയെ ബോണറ്റിനുമുകളിലിട്ട് കാറോടിച്ച് തൃശൂർ സ്വദേശി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
418
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
336
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
227
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025