ചങ്ങരംകുളം:മദ്യലഭ്യത കുറക്കുമെന്നും പുതുതായി ബാറുകൾ തുറക്കില്ലെന്നും വാഗ്ദാനം ചെയ്ത ശേഷം അധികാരത്തിൽ വന്നിട്ട് നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങളെ തകർക്കുന്ന എൽ ഡി എഫിനെ തിരുത്തുക എന്ന പ്രചാരണവുമായി കേരള മദ്യനിരോധന സമിതി 9 നു നിലമ്പൂരിൽ നിന്ന് ആരംഭിച്ച വാഹനജാഥയുടെ സമാപനം ചങ്ങരംകുളത്ത് സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു.അഡ്വ. സുജാത വർമ്മ,
മജീദ് മാടമ്പാട്ട്,പി.കെ. സത്യപാലൻ,മുജീബ് കോക്കൂർ,പി.കോയക്കുട്ടി മാസ്റ്റർ,
ഡോ. വിൻസൻ്റ് മാളിയേക്കൽ,ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,ഉമ്മർ മഞ്ചേരി,ആമിന അഷ്റഫ്,പി. അബ്ദുൽ സലാം,സിദ്ദീഖ് മൗലവി അയിലക്കാട്,അടാട്ട് വാസുദേവൻ എന്നിവര്‍ പ്രസംഗിച്ചു.











