ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീനാ ചന്ദ്രൻ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തു.ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു. അജിത്ത് മായനാട്ട്, ‘തടവ്’ സിനിമയിലെ നടീ നടന്മാരായ സുബ്രഹ്മണ്യൻ,അനിത, വാപ്പു,പ്രസാദ് എന്നിവരും സംസാരിച്ചു.വാസുദേവൻ അടാട്ട്,അധ്യക്ഷത വഹിച്ചു.ശങ്കരനാരായണൻ പന്താവൂർ സ്വാഗതവും ജബ്ബാർ ആലങ്കോട് നന്ദിയും പറഞ്ഞു.സുവർണ്ണ രേഖ, ദ് സെൻ്റ് ഓഫ് ഗ്രീൻ പപ്പായ(The scent of green pappaya), തടവ്, ചവിട്ട് എന്നീ സിനിമകൾ ആദ്യ ദിവസം പ്രദർശിപ്പിച്ചു. ഇന്ന് വാനപ്രസ്ഥം, ബയോസ്കോപ്പ് വാല, ജോക്കർ, ആട്ടം എന്നീ സിനിമകൾ പ്രദർശിപ്പിക്കും.വൈകുന്നേരം നടക്കുന്ന ഓപ്പൺ ഫോറം എം.സി.രാജനാരായണൻ ഉദ്ഘാടനം ചെയ്യും.രാംദാസ് കടവല്ലൂർ,മുഹമ്മത് കുട്ടി,നിഖിൽ പ്രഭ എന്നിവർ പങ്കെടുക്കും









