എരമംഗലം:മലപ്പുറം ജില്ലയിലെ വന്നേരി പ്രദേശത്തെ വിപ്ലവനായകൻ കൊളാടി ഉണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി ‘നായാടി ലഹള’ എന്ന പേരിൽ ഒരു സിനിമക്ക് ഇന്നലെ തുടക്കം കുറിച്ചു.ചലച്ചിത്ര നിർമ്മാണം: ഇബ്രാഹിം ബാപ്പു, സമീറ എളയേടത്ത്, ഫാത്തിമ തവയിൽചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം – ഷാഫി തവയിൽ.ചരിത്രകാലഘട്ടത്തെ ആസ്പദമാക്കി, ആ കാലത്തെ ജനജീവിതം, സാമൂഹിക ഘടന,വിപ്ലവ പ്രസ്ഥാനങ്ങൾ എന്നിവ സിനിമയിൽ പ്രതിഫലിപ്പിക്കുന്നു.തൊട്ടുകൂടായ്മയും അടിമത്തവും പോലുള്ള ഉച്ചനീചത്വത്തെ തകർത്തു മുന്നേറിയ വിപ്ലവകാരൻ കൊളാടി ഉണ്ണിയുടെ ജീവിതവും, ആ കാലഘട്ടത്തിലെ സാമൂഹിക–രാഷ്ട്രീയ സാഹചര്യങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കുന്നു.എരമംഗലം, കാട്ടുമാടം മന, ചേലസ് മന,പെരുമുടിശ്ശേരി, ചാവക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയിൽ പുതുമുഖങ്ങൾ അടക്കം ഒട്ടനേകം പേർ അഭിനയിച്ചിട്ടുണ്ട്.വന്നേരിയുടെയും സമീപ പ്രദേശങ്ങളുടെയും സ്വാതന്ത്ര്യസമര പൈതൃകം പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഈ സിനിമയുടെ പ്രധാന ലക്ഷ്യം.










