മാറഞ്ചേരി:ജനകീയ പങ്കാളിത്തത്തോടൊപ്പംപി.നന്ദകുമാർ എംഎല്‍എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പൊന്നാനി എം.എൽ.എ.പി നന്ദകുമാറിന്റെ അധ്യക്ഷതയിൽ കേരള വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.ജനപ്രതിനിധികൾ, നാട്ടുകാർ, പൗര പ്രമുഖർ, പൂർവ്വ വിദ്യാർത്ഥികൾ,പൂർവാധ്യാപകർ, പ്രവാസി പ്രതിനിധികൾ തുടങ്ങി സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ സാന്നിധ്യത്തിൽ ഭൂമിയുടെ ആധാരം വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.നിർദിഷ്ട സ്ഥലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒരുക്കുന്നതിനു് പുതിയ അധ്യയന വർഷം തന്നെ കൂടുതൽ ഫണ്ടുകൾ ബജറ്റിൽ വിലയിരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത 46.62 സെന്റ് സ്ഥലത്തിന്റെ ആധാര കൈമാറ്റം നേരത്തെ സ്കൂളിൽ വച്ച് നടത്തിയിരുന്നു.കൂടാതെ 6 സെന്റ് സ്ഥലവും വികസന സമിതിയുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രൊജക്റ്റ് കോർഡിനേറ്റർ സി വി ഇബ്രാഹിം മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ, എം. കെ. സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ, ഇ. സിന്ധു,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, ജില്ലാ പഞ്ചായത്തംഗം എ. കെ.സുബൈർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുഹറ ഉസ്മാൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ, വാർഡ് മെമ്പർ ടി. മാധവൻ, പി.ടി.എ.പ്രസിഡന്റ് ബഷീർ ഒറ്റകത്ത്, സ്കൂൾ വികസന സമിതി ചെയർമാൻ വി ഇസ്മായിൽ മാസ്റ്റർ,എസ്. എം.സി ചെയർമാൻ അജിത്ത് താഴതേൽ, എം പി ടി എ പ്രസിഡന്റ് ഫൗസിയ ഫിറോസ്, ബി.പി.സി. അജിത്ത് ലുക്ക്, ടി ജമാലുദ്ദീൻ, സിജു ജോൺ, വിജയകുമാരി, യൂസഫ് മാസ്റ്റർ, പ്രസാദ് ചക്കാലക്കൽ, ഖദീജ മൂത്തേടത്ത്, പി.സി. മൊയ്തീൻ, എ. കെ. ആലി, വി.പി.ഹസൻ, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.പ്രിൻസിപ്പൽ ഡോ. എം എസ് ലൗലി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എ. കെ. സരസ്വതി നന്ദിയും പറഞ്ഞു.









