സലാല: ഒമാൻ സന്ദർ ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനു പിസിഎഫ് സലാല സ്വീകരണമൊരുക്കി മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.15 വർഷമായി സലാലയിൽ സാമൂഹിക രാഷ്ട്രിയാ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ പിഡിപിയുടെ പ്രവാസ സംഘടനയായ പി സി എഫ് സലാല യാണ് സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള നിവേദനം സമര്‍പ്പിച്ചത്.
ഒമാനിലെ സലാലയിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ ആശങ്കയും ദുരിതവും അങ്ങയെ സവിനയം അറിയിക്കുന്നതിനു വേണ്ടിയാണ് ഈ നിവേദനം സമർപ്പിക്കുന്നത്.സലാലയിൽ നിന്ന് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് (പ്രത്യേകിച്ച് കണ്ണൂർ/കോഴിക്കോട്/കൊച്ചി) നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് നിർത്തലാക്കിയത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.ഈ സർവീസ് പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഏറ്റവും എളുപ്പമുള്ളതും, ചെലവ് കുറഞ്ഞതുമായ മാർഗ്ഗമായിരുന്നു.വിശേഷാവസരങ്ങളിലും, അടിയന്തിര സാഹചര്യങ്ങളിലും ഈ വിമാന സർവീസ് വലിയൊരു ആശ്വാസമായിരുന്നു.സർവീസ് നിർത്തലാക്കിയതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയും, യാത്രക്കാർ കടുത്ത യാത്രാ ക്ലേശം നേരിടുകയും ചെയ്യുന്നു. ഇത് പ്രവാസി സമൂഹത്തെ സാമ്പത്തികമായും മാനസികമായും ദുരിതത്തിലാക്കിയിരിക്കുന്നു.അതുകൊണ്ട്, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അങ്ങ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി സലാല – കേരള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം
സലാലയിലെ പ്രവാസി സമൂഹം അങ്ങയുടെ ഭാഗത്ത് നിന്നുള്ള അനുകൂലമായ നടപടിക്കായി കാത്തിരിക്കുകയാണെന്നും സലാല പിസിഎഫ് ഭാരവാഹികള്‍ പറഞ്ഞു










