• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

ckmnews by ckmnews
March 7, 2026
in National
A A
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചണ്ഡീഗഢ്:മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങിനെ കുറ്റവിമുക്തനാക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. 2002ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് ഗുർമീത് റാം റഹീം അപ്പീൽ നൽകിയിരുന്നു. 2002ൽ പോലീസ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.തെളിവുകളുടെ അഭാവത്തിൽ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗുർമീതിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, കേസിലെ മറ്റ് രണ്ട് പ്രതികളായകുൽദീപ്, നിർമൽ, കൃഷ്ണൻലാൽ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.‘പൂരാ സച്’ എന്ന പേരിൽ സിർസയിൽ പത്രം നടത്തിയിരുന്ന ഛത്രപതി, 2002 ഒക്ടോബറിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.ഗുർമീതിനെതിരേയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിനാൽ ഛത്രപതിയുടെ കൊലപാതകം വലിയ ശ്രദ്ധ നേടിയിരുന്നു. ദേരാ സച്ഛാ സൗദാ തലവൻ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള കത്തുകളും ഈ റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം ഗൂർമീതിലെത്തി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഗുർമീതിനെ പ്രതി ചേർത്തത്. 2019 ജനുവരിയിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുർമീതും മറ്റ് പ്രതികളും മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയതു.അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് ഇപ്പോൾ. 2017ലാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഈ കാലയളവിൽ പതിനഞ്ചോളം തവണ പരോളിലിറങ്ങിയത് വിവാദമായിരുന്നു. പഞ്ചാബ്-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഗുർമീത് റാം റഹീമിന് പരോളുകൾ അനുവദിച്ചിരുന്നു. 2022-ൽ ഇയാൾ മൂന്ന് തവണ ജയിലിൽ നിന്ന് പുറത്തിറങ്ങി.ആദ്യം ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 21 ദിവസത്തേക്ക്, പിന്നീട് ജൂണിൽ ഹരിയാണയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു മാസത്തേക്ക്, തുടർന്ന് ഒക്ടോബറിൽ ഹരിയാണ ഉപതിരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തേക്കും. അതിനുമുമ്പ്, 2020 ഒക്ടോബറിൽ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, ഇയാൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരുന്നു.

Related Posts

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
256
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
87
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
142
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
133
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
Next Post
ചെറവല്ലൂർ തെക്കുമുറി പുല്ലൂണിയിൽ കുഞ്ഞിമോൾ നിര്യാതയായി

ചെറവല്ലൂർ തെക്കുമുറി പുല്ലൂണിയിൽ കുഞ്ഞിമോൾ നിര്യാതയായി

Recent News

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
833
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
12
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
14
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025