എടപ്പാൾ:മാധ്യമ പ്രവർത്തനത്തിന്റെ സാംസ്ക്കാരിക ഉള്ളടക്കം ഉള്ള വ്യക്തിയായിരുന്നു എം.ടി. വേണു എന്ന് അബ്ദുസമദ് സമദാനി എംപി.എടപ്പാളില്‍ നടന്ന എം.ടി. വേണു സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.വേണു ഈ നാടിന്റെ പൊതുമുതൽ ആയിരുന്നു.ശരീരത്തിന്റെ അകത്ത് നിലാവിന്റെ പ്രകാശവും പുറത്ത് തീപ്പന്തത്തിന്റെ ഭാവവുമായി നടന്നിരുന്ന വ്യക്തി കൂടിയായിരുന്നു.കർമ്മം മാത്രമല്ല കർത്തവ്യം നിർവഹിച്ചിരുന്ന വ്യക്തിയും നിലപാടുകളിൽ ഉറച്ച് നിന്നിരുന്ന വ്യക്തിത്വവും സന്യാസിയായ പോരാളിയായും ആർക്കും അധീനപ്പെടാത്ത വ്യക്തി കൂടിയായിരുന്നു അദ്ധേഹം.കഥയെഴുത്തും പത്രപ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു.അടിച്ചേൽപ്പിക്കപ്പെട്ട എഴുത്തുകാരനല്ല സ്വയം എഴുത്തുകാരനായിരുന്നു ഒരു നോട്ടം കൊണ്ടും സംസാരം കൊണ്ടും ആംഗ്യം കൊണ്ടും സമൂഹത്തിൽ സൗഹൃദം ഉണ്ടാക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു.ഏതൊരു ജനക്കൂട്ടത്തിനിടയിലും തന്റെ വേഷവിധാനം കൊണ്ട് ആൾക്കൂട്ടത്തിൽ തനിയെ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന വ്യക്തി കൂടിയാണ് വേണു എന്നും സമദാനി പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം അഡ്വ: പി.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറത്തിന് എം.ടി. വേണു പുരസ്ക്കാരവും പൊന്നാടയും മൊമന്റോയും ക്വാഷ് അവാർഡും എം.പി. അബ്ദുസമദ് സമദാനി സമ്മാനി സമ്മാനിച്ചു










