മാറഞ്ചേരി: ടീൻ ഇന്ത്യ മുക്കാല ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ “കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധിയും” എന്ന വിഷയത്തിൽ ക്ലാസ്സും ചർച്ചയും സംഘടിപ്പിച്ചു.തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൊന്നാനി ഐ.എസ്.എസ് സ്കൂൾ അധ്യാപകൻ സത്താർ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. എ. മുഹമ്മദ് മുബാറക്ക് അധ്യക്ഷത വഹിച്ചു. എ. അബ്ദുൾ ലത്തീഫ്, ഉമർ പോഴത്ത്, റമീന ഫാരിസ് എന്നിവർ പ്രസംഗിച്ചു.ടീൻ ഇന്ത്യ യൂനിറ്റ് കോർഡിനേറ്റർ കെ.വി. മുഹമ്മദ് സ്വാഗതവും പി.അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.ടീൻ ഇന്ത്യ വിദ്യാർത്ഥി വിഭാഗം ഭാരവാഹികളായി മുഹമ്മദ് ഹനാൻ. പി. ( ക്യാപ്റ്റൻ) മുഹമ്മദ് ഷംനാസ് (വൈസ് ക്യാപ്റ്റൻ) ഹമദ് ബിൻ നൗഷാദ് (സെക്രട്ടറി) എന്നിവരെയും വിദ്യാർത്ഥിനി വിഭാഗം ഭാരവാഹികളായി മിൻഹ. എൻ.എച്ച് (ക്യാപ്റ്റൻ) ഫിദ.വി.കെ. (വൈസ് ക്യാപ്റ്റൻ) ഷറിൻ.ടി. (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു










