തിരുവനന്തപുരത്ത് വച്ച് ഒളിമ്പിക്സ് മാതൃകയിൽ നടന്നുവരുന്ന കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ കാരാത്തെ മത്സരത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി സ്വർണ്ണം നേടി സ്പോർട്സ് സെൻറർ എരമംഗലത്തെ നീരജ് എം.സ്വർണമെഡൽ നേട്ടത്തോടെ മഹാരാഷ്ട്രയിൽ വയ്ച്ചു നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ നീരജ് കേരള ടീമിനെ പ്രതിനിധീകരിക്കും.സംസ്ഥാന സ്കൂൾ കരാത്തെ മത്സരത്തിൽ മലപ്പുറം ജില്ലയുടെ ആദ്യ സ്വർണവും നീരജ് തന്നെയാണ് നേടിയിരിക്കുന്നത്.കഴിഞ്ഞ എട്ടു വർഷമായി വിന്നർ സ്പോർട്സ് സെൻററിൽ സെൻസായ് ആനിഫ് കെ വി ക്ക് കീഴിലാണ് പരിശീലനം തുടർന്ന് വരുന്നത്.കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ ഗെയിംസ് വെങ്കല മെഡൽ ജേതാവായിരുന്നു.സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായിരുന്നു. എരമംഗലം മുള്ളത്ത് സുരേഷിന്റെയും വത്സല ദമ്പതികളുടെ മകനാണ്.ജിഎച്ച്എസ്എസ് മാറഞ്ചേരി പ്ലസ് വൺ വിദ്യാർത്ഥിയാണ് നീരജ്.







