• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനല്‍ വഴി ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണം കവരും,കുളിമുറികളില്‍ ഒളിഞ്ഞ് നോക്കും എടപ്പാള്‍ പൊന്നാനി മേഖലയില്‍ ഭീതിപരത്തിയ പെരും കള്ളനെ കുടുക്കി പോലീസ്

ckmnews by ckmnews
November 16, 2024
in UPDATES
A A
ജനല്‍ വഴി ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണം കവരും,കുളിമുറികളില്‍ ഒളിഞ്ഞ് നോക്കും എടപ്പാള്‍ പൊന്നാനി മേഖലയില്‍ ഭീതിപരത്തിയ പെരും കള്ളനെ കുടുക്കി പോലീസ്
0
SHARES
2.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:വീടിൻ്റെ ജനൽ തിക്കി തുറന്നു ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുകയും കുളിമുറികളിൽ ഒളിഞ്ഞ് നോക്കുകയും ചെയ്ത് പ്രദേശത്തെ ഭീതിയിലാക്കിയ പെരും കള്ളനെ പൊന്നാനി പോലിസ് കണ്ടെത്തി.പെരുമ്പറമ്പ് പൊല്പാക്കര,പാറപ്പുറം കാലടി, കാവിൽ പടി മേഖലകളിൽ മോഷണം ,പിടിച്ച് പറി ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ കാഞ്ഞിരമുക്ക് പത്തായി സ്വദേശി 34 വയസുള്ള നേടുമ്പുറത്ത് റിബിൻ രാജ് എന്ന “സീൻ രാജ് ” ആണ് പൊന്നാനി പോലീസിന്റെ വലയിലായത്.

മേഖലയിൽ അടുത്തിടെ നടന്ന മോഷണ കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.പരിശോധനയില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷണം നടന്ന വീടുകളിലെ ദൃക്സാക്ഷികളിൽ നിന്നും കിട്ടിയ വിവരങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.പുറകിലെ ലൈറ്റ് ഓഫ് ചെയ്ത് നീല സ്കൂട്ടിയിൽ എത്തുന്ന കറുത്ത് തടിച്ച ആളാണ് മോഷ്ടാവ് എന്ന നിഗമനത്തിൽ എത്തിയ പോലിസ് രാത്രികാലങ്ങളിൽ ബൈക് പട്രോളിങ് ഉൾപടെ ശക്തമാക്കി പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു

ഇതിനിടെയാണ് കാവിൽ പടിയിൽ വീട്ടിൽ ജനാല വഴി ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം എടപ്പാൾ പഴയ ബ്ലോക്കിന് അടുത്ത് ഒരു വീട്ടിൽ ജനാല വഴി രണ്ടാം മോഷണത്തിന് ശ്രമിച്ച മോഷ്ടാവ് വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പടുന്നത്.ഓടി രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ സ്കൂട്ടിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം സമീപത്ത് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം പരിസരത്തെ പ്രകാശൻ എന്നയാളുടെ വീട്ടിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച് ഇയാള്‍ രക്ഷപ്പെട്ട് പോവുകയായിരുന്നു

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പോലീസിന് ലഭിക്കുന്നത്.

ഇതോടെ ഒളിവല്‍ പോയ പ്രതി ബാംഗ്ലൂരിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലും ആയി പോലീസിനെ വെട്ടിച്ച് കഴിഞ്ഞ് വരികയായിരുന്നു.ഇതിനിടെ ചാലക്കുടിയില്‍ വച്ച് ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഇവിടെ നിന്നും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസം എടപ്പാളിൽ എത്തി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം നടത്തിയിരുന്നു.പിന്നീട്മോഷ്ടിച്ച ബുള്ളറ്റ് എടപ്പാൾ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.പോലീസ് കെണിയൊരുക്കി എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ പൊന്നാനി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.തുടർന്ന് പൊന്നാനി പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പൊൽപ്പാക്കര റിജോയിയുടെ വീടിൻ്റെ ജനൽ തിക്കി തുറന്നു പുലർച്ചെ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ദേഹത്തെ 3 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ്,പാറപ്പുറം കാലടി വില്ലേജ് ഓഫീസിന് അടുത്ത് ഉറങ്ങി കിടന്ന യമുന എന്ന സ്ത്രീയുടെ ദേഹത്ത് നിന്നും വീടിൻ്റെ ജനൽ തിക്കി തുറന്ന് ഒന്നര പവൻ സ്വർണം കവർന്ന കേസ് ,കാവിൽപടി അനിൽകുമാറിൻ്റെ വീടിൻ്റെ ജനൽ തിക്കി തുറന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ മൂന്നര പവൻ സ്വർണം കവർന്ന കേസ്,എടപ്പാൾ പഴയ ബ്ളോക്കിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കളവ് നടത്തിയ കേസ്,എടപ്പാൾ ഹോസ്പിറ്റലിൽ നിന്നും പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കളവ് നടത്തിയ കേസ്,കാലടിയിൽ വില്ലേജ് ഓഫീസിന് അടുത്ത് വിവാഹം നടന്ന വീട്ടിൽ ജനൽ തിക്കി തുറന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ഒന്നര പവൻ കൈയ്ചെയിൻ മോഷണം നടത്തിയ കേസ്,കാലടിയിൽ ജനൽ തിക്കി തുറന്ന് ഉറങ്ങി കിടന്ന യുവതിയുടെ ശരീര ഭാഗങ്ങളിൽ പിടിച്ച് മാനഹാനി വരുത്തിയ കേസ്,നിരവധി വീടുകളിൽ ജനലിലൂടെ ഒളിഞ്ഞ് നോക്കിയതും കുളി മുറിയിൽ ഒളിഞ്ഞ് നോക്കിയതും അടക്കമുള്ള നിരവധി കേസുകള്‍ക്കാണ് തുമ്പായത്

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത് വന്ന കല്‍കത്ത സ്വദേശി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നടുവട്ടം സെന്ററിലെ ഫാസ്റ്റ് ഫുഡ് കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത് വന്ന കല്‍കത്ത സ്വദേശി നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025