മംഗലം:തകർന്ന് അപകടാവസ്ഥയിലായ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ ചീഫ് എൻജിനീയർ ശ്രീദേവി പി യുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധ സംഘം പരിശോധന നടത്തി. അഡ്വ വി.എസ് ജോയ് എംഎൽഎക്കൊപ്പമാണ് തകർന്ന പാലവും പണി നടന്നുകൊണ്ടിരിക്കുന്ന ലോക് കം ബ്രിഡ്ജും സന്ദർശിച്ചത്.പാലത്തിന്റെ അഞ്ചു സ്പാനുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.52 സെന്റി മീറ്റർ നീളത്തിൽ ഈ കാലുകൾക്ക് താഴ്ച സംഭവിച്ചതായി പരിശോധനയിൽ ബോധ്യപ്പെട്ടു.മംഗലം ഗ്രാമ പഞ്ചായത്തിലെ മംഗലത്തെയും കൂട്ടായിയെയും ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗമാണ് ഈ പാലം.ഇപ്പോൾ 15 കിലോമീറ്റർ താണ്ടി വേണം തീരദേശവാസികൾക്ക് മംഗലത്ത് എത്തിച്ചേരാൻ.ഡബിൾ ലൈനിൽ ഒരു പാല ലമാണ് ഇവിടെ നിർമ്മിക്കേണ്ടത്.ലോക് കം ബ്രിഡ്ജ് സിംഗിൾ ലൈൻ മാറ്റി ഡബിൾ ലൈൻ ബ്രിഡ്ജാക്കി മാറ്റി എസ്റ്റിമേറ്റ് പുതുക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഇറിഗേഷൻ ചീഫ് എൻജിനീയർ ശ്രീദേവി പി,മെക്കാനിക്കൽ ചീഫ് എൻജിനീയർ ബിജോയ് പി,ചീഫ് എൻജിനീയർ ഐ.ഡി.ആർ.ബി
പ്രിയേഷ് ആർ,എസ്.ഇ പ്രീതി
പി.എച്,കെ.ഇ.ആർ.ഐ ഡയറക്ടർ സുത എം.എസ്,ഇ.ഇ പുഷ്പരാജൻ തുടങ്ങിയ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം റംല ടീച്ചർ,വൈസ് പ്രസിഡന്റ് എ.കെ സലിം,എം അബ്ദുല്ല കുട്ടി,സി.എം പുരുഷോത്തമൻ മാസ്റ്റർ,അനിത കിഷോർ,സി.എം ഹസ്സൻ അനീഷ്,വി.പി മൊയ്‌ദീൻ കോയ,സലാം താണിക്കാട്,സി.എം.ടി സീതി,സലീം കൂട്ടായി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.






