തവനൂർ:മലിനജലം പുറത്തേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ തവനൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു.ജയിൽ ഉദ്ഘാടനം ചെയ്ത് നാലുവർഷം പിന്നിട്ടിട്ടും മലിനജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് യാഥാർഥ്യമാകാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് എം.എൽ.എ പറഞ്ഞു.മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി യു.ഡി.എഫ് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.പ്ലാന്റിന്റെ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം.എൽ.എ അറിയിച്ചു.







