ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.മൂന്ന് പതിറ്റാണ്ട് വർഷത്തെ സേവനത്തിന് ശേഷം ഗവ .ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് വിരമിച്ച മുഹമ്മദ് അഷ്റഫ് വിവി ,കോക്കൂർ,ഗവൺമെൻ്റ് സ്കൂളിൽ നിന്ന് വിരമിച്ച ഖദീജ എന്നീ അധ്യാപക ദമ്പതികളെ വീട്ടിൽചെന്ന് മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു.സ്കൂളിൽനടന്ന ചടങ്ങിൽ
സ്കൂൾ പ്രിൻസിപ്പാള്‍ പിവി. വില്ലിംഗ്ടൺ,മറ്റ് അധ്യാപകർ എന്നിവരെയും ആദരിക്കുകയുണ്ടായി. എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസർ സജ്‌ന.എസ്സ്,വോളന്റീർസ് ആയ റാനിയ. കെ എ,അൽന അഷ്റഫ്, ഫിദ മെഹ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി വി
അധ്യാപകരായ സുരേഷ് ബാബു കെഎം,ക്രിസ്റ്റീന ടി ജോർജ്,പ്രിയ കെ,അനിൽ കെ,അബ്ദുൽ ലത്തീഫ് സി എം എന്നിവർ പരിപാടിക്ക് ആശംസ നേർന്നു.







