ഇടുക്കി:തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കോതമംഗലം സ്വദേശികൾ ആയ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമും മതിലും ദേഹത്തേക്ക് വീഴുകയായിരുന്നു.
വൻ ശബ്ദത്തോടെ കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീണയുടൻ തന്നെ പ്രദേശവാസികൾ ഓടിക്കൂടി. നാലുപേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്







