ചങ്ങരംകുളം:ആലങ്കോട് ശ്രീ അഷ്ടയിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത സപ്താഹ യക്ഞവും അത്യശ്രമി പ്രതിഷ്ഠ ദിനവും ഒക്ടോബർ 19 മുതൽ 25 വരെ നടക്കും.ഇന്ത്യയിലെ തന്നെ അത്യശ്രമി പ്രതിഷ്ടയുള്ള രണ്ടു ക്ഷേത്രങ്ങളിൽ ഒന്നായ അഷ്ടയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആഘോഷം ഒക്ടോബർ 24 വെള്ളിയാഴ്ച അന്നദാനത്തോട് കൂടി ആഘോഷിക്കും.ഒക്ടോബർ 19 മുതൽ 25 വരെ ശ്രീമത് ഭാഗവത സപ്താഹ യക്‌ഞവും ക്ഷേത്രത്തിൽ നടക്കും.എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം ക്ഷണിക്കുന്നു.







