തവനൂർ: മാഘമക മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുപ്പിൽ സ്വാമിമാരെ ആദരിച്ചു. തവനൂർ ത്രിമൂർത്തി സംഗമ സ്ഥാനത്ത് എത്തിയ മുപ്പിൽ സ്വാമിമാരായ
തെക്കെമഠം സ്വാമിയാർമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതികൾ,
ഇടനീർ സ്വാമിയാർമഠം മൂപ്പിൽ സ്വാമിയാർ സച്ചിദാനന്ദ ഭാരതികൾ,
നടുവിൽസ്വാമിയാർമഠം മൂപ്പിൽ സ്വാമിയാർ അച്യുത ഭാരതികൾ,
തൃക്കൈക്കാട്ടു സ്വാമിയാർമഠം മൂപ്പിൽ സ്വാമിയാർ
നാരായണ ബ്രഹാമാനന്ദതീർത്ഥ ,
നടുവിൽ സ്വാമിയാർമഠം ഇളമുറ സ്വാമിമാർ
പാർത്ഥസാരഥി ഭാരതികൾ എന്നിവരെയാണ് ആദരിച്ചത്.
മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ.
സഭാപതി സംവിദാനന്ദ ഗിരി , തുടങ്ങിയവർ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകി.
അധ്യാത്മിക ഉണർവ്വാണ് ഇവിടെ ഈ നിളാ നദീ തീരത്ത് സംഭവിക്കുന്നതെന്നും സനാതന ധർമ്മത്തെ സംരക്ഷിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ
നാരായണ ബ്രഹാമാനന്ദതീർത്ഥപാർത്ഥസാരഥി ഭാരതികൾ എന്നിവർ പറഞ്ഞു.











