ചങ്ങരംകുളം:പള്ളിക്കര ശിവജി നഗർ വാക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രോത്സവം ‘2026 ജനുവരി 31 ശനിയാഴ്ച നടക്കും.കാലത്ത് 5 മണിയ്ക്ക് നട തുറക്കൽ തുടർന്ന് പൂജകൾ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ദേവസ്ഥാൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടിയാട്ട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് ആന പഞ്ചവാദ്യത്തോട് കൂടി എഴുന്നെള്ളിപ്പ്.വൈകുന്നേരം 4 മണി മുതൽ വിവിധ കമ്മറ്റികളുടെ കാഴ്ച വരവുകളും ഉണ്ടാവും.വൈകുന്നേരം 6.30 ന് ദീപാരാധന, തുടർന്ന് മേളം.രാത്രി 9 മണിയ്ക്ക് പള്ളിക്കര യൂത്ത് വിംഗ് ന്റെ നേതൃത്വത്തിൽ ഗാനമേള ഉണ്ടായിരിക്കും.











