ചങ്ങരംകുളം:അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രവർത്തക സമിതി മെമ്പറും ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ ഡവലപ്മെന്റ് കമ്മറ്റി മെമ്പറും പെരിയമ്പലം ശ്രീ സുബ്രഹ്മണ്യ ശാസ്താക്ഷേത്ര പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു.അഖില ഭാരത സേവാ സംഘം 44ആം നമ്പർ ശാഖയുടെയും ക്ഷേത്ര മാതൃസമിതിയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി നടന്നത്.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ ജോയന്റ് സെക്രട്ടറി ചന്ദ്രൻ തട്ടകത്ത് അധ്യക്ഷത വഹിച്ചു.മാതൃസമിതി പ്രസിഡന്റ് ജയന്തി,മാതൃ സമിതി സെക്രട്ടറി തങ്കം,അഖില ഭാരതഅയ്യപ്പ സേവാസംഘം പെരിയമ്പലം സെക്രട്ടറി സന്തോഷ്,ട്രഷറർ സുമേഷ്,മറ്റു കമ്മറ്റി മെമ്പർമാരും അനുശോചനം രേഖപ്പെടുത്തി.ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ മരണം ആദ്ധ്യാത്മിക സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലക്ക് തീരാ നഷ്ടമാണെന്ന് അനുശോചന യോഗത്തിൽ പ്രവർത്തകർ അഭിപ്രായപ്പെട്ടു.






