പെരുന്തിരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കലാവേദി ക്ളബ്ബ് സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു.വ്യാഴാഴ്ച വൈകിയിട്ട് സമീപത്തെ മറ്റൊരു ക്ളബ്ബിലെ പ്രവര്‍ത്തകരുമായി ഗ്രാമീണ കലാവേദി പ്രവര്‍ത്തകര്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.രാത്രി 12 മണിയോടെ 30 ഓളം വരുന്ന സംഘം ആയുധങ്ങളുമായി എത്തിയാണ് ക്ളബ്ബ് പൂര്‍ണ്ണമായും തകര്‍ത്തത്.ക്ളബ്ബിലെ അക്വോറിയവും ട്രോഫിയും അടക്കമുള്ളവ പുറത്തേക്ക് വലിച്ചിട്ട് തകര്‍ത്തതായി പ്രവര്‍ത്തകര്‍ പറഞ്ഞു.സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്











