ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് പരിധിയിൽ പെട്ട മുഴുവൻ അംഗൻവടികൾക്കുമുള്ള കളിയുപകരണങ്ങളും ഫർണിച്ചറുകളുടേയും വിതരണോൽഘടനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാരിക മുരളീധരൻ,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ ലത്തീഫ്,ഐസിഡിഎസ് സൂപ്പർവൈസർ,വാർഡ് മെമ്പർമാരായ സിന്ധു മോഹൻ,ഷരീഫ് ആണ്ടനാത്ത്,അബൂബക്കർ സിദ്ധിഖ്,സത്യൻ,സതി രാജൻ,ഫവാസ് എം എം,ബെൻസി എന്നിവരും അംഗൻവാടി ജീവനക്കാരും സംബന്ധിച്ചു.










