ചങ്ങരംകുളം:തിരുവഞ്ചിക്കുളത്ത് നിന്ന് പുറപ്പെട്ട് തിരുനാവായ വരെയുള്ള ധർമ്മ ജ്യോതി രഥയാത്രയ്ക്ക് മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.ഗുരുവായൂർ ഷിർദ്ദിസായി മഠം മൗനയോഗി ഡോ: ഹരി നാരായണ സ്വാമി നയിക്കുന്ന ധർമ്മ ജ്യോതി രഥയാത്രക്ക്
സെക്രട്ടറി വി ചന്ദ്രൻ നായർ, ഖജാൻജി വിജയൻ വാക്കേത്ത്,ക്ഷേത്രം കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവദാസൻ മുല്ലപ്പുള്ളി,ചന്ദ്രൻ നായർ പൗർണ്ണമി,ഗോപി മണിലവളപ്പിൽ,ഗോവിന്ദൻ നായർ,എം. വി. ബാലകൃഷ്ണൻ നായർ മറ്റു അംഗങ്ങൾ,മാതൃസമിതി പ്രസിഡന്റ് സുശീല പുത്തിലത്ത്, ട്രഷറർ സബിത വിനയകുമാർ, അംഗങ്ങളായ മാലതി, അംബിക പി, സുമതി, പ്രീത ഭാസ്ക്കരൻ, ശ്യാമള,സാവിത്രി,വാർഡ് മെമ്പർ ധന്യ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.വിത്യസ്ത സംഘടനകളെ പ്രധിനിധീകരിച്ച് സജേഷ് പി. പി, ബിന്ദു, സുനിത,ഷാജിനി മാധവൻ തുടങ്ങിയവർ ഹാരം അണിയിച്ചു.ചടങ്ങുകൾക്ക്
പ്രോഗ്രാം കോഡിനേറ്റർ വിസി രാജഗോപാൽ നേതൃത്വം നൽകി.ചടങ്ങിൽ പെരിയമ്പലം കൃഷ്ണാനന്ദാശ്രമം, പീഠാധീശ്വർ കൃഷ്ണാനന്ദ സരസ്വതി സന്നിഹിതനായിരുന്നു.







