എടപ്പാള്‍:ഭക്ഷിണ ഭാരതത്തിൻ്റെ തലസ്ഥാനമായി കേരളം മാറുമെന്നും അധ്യാത്മിക ശക്തിയാണ് അതിൻ്റെ പ്രധാന കാരണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.അധ്യാത്മിക ടൂറിസത്തിൻ്റെ സാധ്യത കൂടി പരിഗണിച്ച് വലിയൊരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.തവനൂർ മാഘമക മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.രാവിലെ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിലും സുരേഷ് ഗോപി പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം താനൂർ മഠാധിപതി സ്വാമിനി അതുല്യമൃത പ്രാണ, സഭാപതി
സംവിദാനന്ദ ഗിരി തുടങ്ങിയവർ നേതൃത്വം നൽകി.
,











