പഴഞ്ഞി കോട്ടോൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ അക്രമിച്ചെന്ന് പരാതി.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോട്ടോൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെയിൽ നേഴ്സ് ഫൈസൽ ആംബുലൻസിലെ ജീവനക്കാരി അശ്വനി ആശുപത്രി അറ്റൻഡർ അനിതകുമാരി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്.അച്ഛനെ ചികിത്സിക്കാനായി എത്തിയ
അയിനൂർ സ്വദേശിയായ യുവാവും ഇയാൾക്കൊപ്പം എത്തിയ രണ്ട് യുവാക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. അക്രമികൾ മെയിൽ നഴ്‌സിന്റെ ഫോൺ പിടിച്ച് പറിച്ച് ഓടി രക്ഷപ്പെട്ടെന്നും പരാതിയുണ്ട്.സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്










