ചങ്ങരംകുളം:ജലജീവന്‍ പദ്ധതിക്കായി പൊളിച്ച വളയംകുളം കോക്കൂര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് റോഡ് ഉപരോധസമരം സംഘടിപ്പിച്ചു.റബറൈസ് ചെയ്ത് മനോഹരമാക്കിയ റോഡാണ് വര്‍ഷങ്ങള്‍ തികയും മുമ്പ് ജലജീവന്‍ പദ്ധയുടെ പൈപ്പിടുന്നതിനായി വെട്ടിപൊളിച്ചത്.പൈപ്പ് സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊളിച്ച റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പ്രധാന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ആലംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോക്കൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.അഷറഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കുഞ്ഞു കോക്കൂര്‍ അധ്യക്ഷത വഹിച്ചു.പിപി യൂസഫലി സമരപരിപാടി ഉദ്ഘാടനം ചെയ്തു.റീസ പ്രകാശ്,എംകെ അന്‍വര്‍,ഉമ്മര്‍ തലാപ്പില്‍,സലീം കോക്കൂര്‍,സുഹൈര്‍ എറവറാംകുന്ന്,ഇവി മാമു എന്നിവര്‍ സംസാരിച്ചു.റഷീദ് കോക്കൂര്‍ പരിപാടിക്ക് നന്ദി പറഞ്ഞു