റോഡ് വൃത്തിയാക്കുന്നതിനിടെ മണ്ണില്‍ പുതഞ്ഞ മോതിരം ലഭിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്
ചങ്ങരംകുളം:ഒന്നര വര്‍ഷം മുമ്പാണ് ചങ്ങരംകുളത്ത് താമസിച്ചിരുന്ന ഷബ്ന ജമാലിന്റെ അരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമോതിരം യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്.ഉദിനുപറമ്പില്‍ വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം നോക്കാന്‍ പോയി തിരിച്ച് വരുമ്പോഴാണ് സംഭവം.ഒരുപാട് തിരഞ്ഞ ശബ്ന പ്രദേശത്തെ ഓണ്‍ചാനല്‍ വഴി ആഭരണം നഷ്ടപ്പെട്ട വിവരം അറിയിച്ചു.ആരും വിളിക്കാതെ വന്നതോടെ തന്റെ പ്രിയതമന്റെ പേര് കൊത്തിയ മോതിരം ഇനി ലഭിക്കില്ലെന്ന് ഷബ്ന വിധിയെഴുതി.മാസങ്ങള്‍ കഴിഞ്ഞു,ഒന്നര വര്‍ഷത്തിനിപ്പുറം മോതിരം നഷ്ടപ്പട്ട വിവരം അറിയിച്ച അതെ ഓണ്‍ലൈന്‍ ചാനലിന്റെ വാട്ട്സപ്പ് ഗ്രൂപ്പില്‍ ഒരു അറിയിപ്പ് വന്നു.
ഉദിനുപറമ്പ് എന്ന സ്ഥലത്ത് റോഡരികില്‍ ശൂചീകരണപ്രവൃത്തി നടത്തി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു സ്വര്‍ണ്ണമോതിരം ലഭിച്ചിട്ടുണ്ട്.വാര്‍ഡ് മെമ്പര്‍ ശശിയുടെ നമ്പര്‍ രേഖപ്പെടുത്തിയായിരുന്നു അറിയിപ്പ്.പണ്ട് നഷ്ടപ്പെട്ട മോതിരത്തിന്റെ ഓര്‍മ്മ മനസില്‍ വന്നതോടെ വെറുതെ ഒന്ന് വിളിച്ച് നോക്കിയതാണ് ഷബ്ന.അടയാളങ്ങള്‍ പറഞ്ഞ് വന്നതോടെ ശബ്നയുടെ നഷ്ടപ്പെട്ട മോതിരമാണ എന്നറിഞ്ഞ് ഷബ്ന തന്നെ അമ്പരന്നു.
വാര്‍ഡ് മെമ്പര്‍ കൂടിയായ ശശി കുടുംബശ്രീ അംഗങ്ങളെ വിവരം അറിയിച്ചു.
കക്കാട്ട് പറമ്പില്‍ തങ്കമണിക്കാണ് ഉദിനുപറമ്പ് കാര്‍ത്യായിനിക്കാവ് ക്ഷേത്രത്തിന് മുന്നിലെ പറമ്പ് വൃത്തിയാക്കുന്നതിനിടെ മണ്ണില്‍ നിന്ന് മോതിരം ലഭിച്ചത്.ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിരിച്ച് കിട്ടില്ലെന്ന് കരുതിയ തന്റെ വിവാഹ മോതിരം തിരിച്ച് കിട്ടിയ സന്തോഷം പങ്ക് വെച്ച ശബ്നക്ക് തങ്കമണി തന്നെ മോതിരം കൈമാറി.തങ്കമണിയുടെയും,ഒപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരുടെയും സത്യ സന്ധതക്ക് മുന്നില്‍ കയ്യടിക്കുകയാണ് ഉദിനുപറമ്പ് എന്ന നാടും നാട്ടുകാരും