ചങ്ങരംകുളം: കോൾ മേഖലയിലെ കർഷക൪ കൃഷിയിടത്തിലെ ഓര് പോകുന്നതിനു വിതറുന്ന കുമ്മായം കര്‍ഷകര്‍ക്ക് നേരിട്ട് വിതരം ചെയ്യണമെന്ന് കര്‍ഷകര്‍. ഒരു ഏക്കറിന് 240,കിലോ കുമ്മായമാണ് നൽകുന്നത്.10 കിലോ അടങ്ങിയ ബാഗിന് കർഷകർ 60 രൂപ നൽകണം. ബാക്കി സംഖ്യ സബ് സിഡിയാണ്.കാലങ്ങളായി ഇടനിലക്കാർ മുഖേനയാണ് കേരളത്തിലെ കോൾ മേഖലയിൽ കുമ്മായം വിതരണം നടത്തുന്നതെന്നും അതിനാൽ ഗുണമേന്മ കുറഞ്ഞ കുമ്മായമാണ് കർഷകർക്ക് ലഭിക്കാറുള്ളതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.മുഴുവ൯ കുമ്മായവും കർഷകർക്ക് സൗജന്യമായി നൽകുകയും കൃഷി ഭവൻ മുഖേനെയോ നേരിട്ടോ വിതരണം ചെയ്യുകയും വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.ഇപ്പോൾ മൊത്തം ടെണ്ടർ വിളിച്ചു ഇടനിലക്കാർ മുഖേനയാണ് കേരളത്തിലെ എല്ലാ കോൾ മേഖലയിലും കുമ്മായ വിതരണം നടക്കുന്നത്. ഓരോ പാട ശേഖരത്തിലും ഉള്ള കർഷകർക്ക് വേണ്ടത് അതാത് സമിതികളെ ഏല്പിച്ചു പോകകയാണെന്നും കൃത്യമായി കർഷകർക്ക് സമയത്തിന് കിട്ടണമെങ്കിൽ അതാതു കൃഷി ഭവൻ വഴി വിതരണം ചെയ്യാൻ സർക്കാരും കൃഷി വകുപ്പും നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ശ്രീകുമാർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു.എം.എസ് കുഞ്ഞുണ്ണി,ഷംസീ൪ മണാളത്ത്, സി.വി ഗഫൂർ,അബ്ദുല്ലക്കുട്ടി. അബ്ദുറഹ്മാൻ,വി കമറുദ്ധീ൯,സി.വി യൂസഫ് സംസാരിച്ചു