ചങ്ങരംകുളം:പെരുമുക്ക് എ.എം എൽ പി സ്കൂളിൽ നല്ലപാഠം പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായി പടരുന്ന അമീബിക് മസ്തിഷ്കജ്വരത്തില്‍ അവബോധം സൃഷ്ടിക്കാൻ പരിപാടിക്ക് സാധിച്ചു.ഹെഡ്മിസ്ട്രസ് ശാരി എ , നല്ലപാഠം കോർഡിനേറ്റർ എബിൻ തങ്കച്ചൻ ബി,അധ്യാപകരായ ഷബ്ന ടി, രഞ്ജിമ കെ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ വി വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ ഉദ്ഘാടനം നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ അൻസാർ പുളിക്കൽ ബോധവൽക്കരണ ക്ലാസ് നയിച്ചു.പിടിഎ പ്രസിഡന്റ് വി വി കരുണാകരൻ ആശംസ പ്രസംഗം നടത്തി, വൈസ് പിടിഎ പ്രസിഡന്റ് ഫാത്തിമ സുഹ്റ എന്നിവർ പങ്കെടുത്തു.