• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൃഗാശുപത്രിയിലേക്ക് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

cntv team by cntv team
October 7, 2025
in Local News
A A
മൃഗാശുപത്രിയിലേക്ക്  ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംങ്കോട് മൃഗാശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണാസമരം ഉദ്ഘാടനം ചെയ്തു.കന്നുകാലികളിൽ ക്രമാതീതമായി അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അവയെ പരിചരിക്കേണ്ട ചങ്ങരംകുളത്തെ മാന്തടത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ആവശ്യത്തിനുള്ള ഡോക്ടർമാരോ,ടെസ്റ്റ് ചെയ്യാനുള്ള ലാബ് സൗകര്യമോ,മരുന്നുകളോ,മറ്റ് ചികിത്സ സംവിധാനങ്ങളോ ഇല്ലാത്തത് കർഷകരെ ദുരിതത്തിലാക്കുകയാണെന്ന് പ്രസാദ് പറഞ്ഞു.ആലംങ്കോട് പഞ്ചായത്തിൽ ആയിരത്തിലധികം കുടുംബങ്ങളാണ് പശുക്കളെ വളർത്തി ഉപജീവിതമാർഗ്ഗം കണ്ടെത്തുന്നതെന്നും നാനൂറിൽപരം ആടുവളർത്തുന്ന കുടുംബങ്ങളും ഈ പഞ്ചായത്തിലുണ്ടെന്നും വെറ്റിനറി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു.വളര്‍ത്തു മൃഗങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളും അപകടങ്ങളും സംഭവിച്ചാൽ കുന്നംകുളത്തെയും പൊന്നാനിയിലെയും മൃഗാശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട ഭാരിച്ച ചിലവുകളാണ് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും പകൽ സമയങ്ങളിൽ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് മൂലം ക്ഷീരകർഷകരുടെ പശുക്കൾ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളാണ് ആവശ്യത്തിനുള്ള ചികിത്സ ലഭിക്കാത്തതുമൂലം മരണപ്പെടുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.പകൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, വീടുകളിൽ എത്തി വളർത്തുമൃഗങ്ങളെ ചികിത്സിക്കുക, ലാബ് സൗകര്യം ഏർപ്പെടുത്തുക, ആവശ്യത്തിനുള്ള മരുന്നും അനുബന്ധ ചികിത്സ സംവിധാനങ്ങളും ആശുപത്രിയിൽ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചത്.റിനിൽ കാളാച്ചാൽ അധ്യക്ഷത വഹിച്ചു, ബിബിൻ മുല്ലക്കൽ, ടി ഗോപാലകൃഷ്ണൻ,കൃഷ്ണൻ പാവിട്ടപ്പുറം,ജെനു പട്ടേരി,രജിതൻ പന്താവൂർ, ഉദയൻ കോട്ടയിൽ,ശിവദാസൻ പെരുമുക്ക്, എന്നിവർ സംസാരിച്ചു.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
87
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
168
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
878
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
206
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
712
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
132
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
21
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
87
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025