എടപ്പാൾ :കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പുതുതായി സ്ഥാപിച്ച എടപ്പാൾ ഗവ ഐ ടി ഐ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ഡോ. കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഭരണ രംഗത്തുള്ളവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.ഏക വർഷ ട്രേഡുകളായ ഫാഷൻ ഡിസൈൻ &ടെക്നോളജി,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാം അസിസ്‌റ്റന്റ്, സോ ളാർ ‘ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ കോഴ്‌സുകളാണ് ഇവിടെ തുടങ്ങുന്നത്.ഓരോ ട്രേഡിനും രണ്ട് ബാച്ചുകൾ വീതമുണ്ട്.











