• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിലമ്പൂര്‍ അല്ല പൊന്നാനി; ഇത്തവണ സ്വരാജ് വരുമെന്ന് സിപിഎം പ്രവര്‍ത്തകര്‍, രണ്ട് ലക്ഷ്യത്തോടെ

ckmnews by ckmnews
February 19, 2026
in UPDATES
A A
നിലമ്പൂര്‍ അല്ല പൊന്നാനി; ഇത്തവണ സ്വരാജ് വരുമെന്ന് സിപിഎം പ്രവര്‍ത്തകര്‍, രണ്ട് ലക്ഷ്യത്തോടെ
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: മലപ്പുറം ജില്ലയില്‍ ഒന്നര പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണ് പൊന്നാനി നിയമസഭാ മണ്ഡലം. കോണ്‍ഗ്രസ് നേതാവ് കെ കുഞ്ഞമ്പു മുതല്‍ മുസ്ലിം ലീഗിന്റെ വിപിസി തങ്ങളും സിപിഎമ്മിന്റെ ശക്തനായ നേതാവ് ഇകെ ഇമ്പിച്ചി ബാവയും അടക്കം നിയമസഭയിലേക്ക് ജയിച്ചുകയറിയ മണ്ഡലം. എംപി ഗംഗാധരനും പാലോളി മുഹമ്മദ് കുട്ടിയും ജയിച്ച മണ്ഡലത്തില്‍ ശ്രീരാമകൃഷ്ണന്‍ രണ്ടുതവണ എംഎല്‍എ ആയ ശേഷമാണ് പി നന്ദകുമാര്‍ എത്തിയത്

ന്യൂനപക്ഷ സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്ക തദ്ദേശ തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് നേട്ടമാകും എന്ന അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വന്നില്ലെങ്കില്‍ മണ്ഡലം കൈവിടുമെന്ന ചര്‍ച്ചയാണത്രെ ഇടതു ക്യാമ്പില്‍. പ്രാദേശിക നേതാക്കള്‍ മല്‍സരിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ അത് ഭിന്നത രൂക്ഷമാക്കുമെന്ന ആശങ്കയും ബാക്കിയാണ്.എം സ്വരാജ് സ്ഥാനാര്‍ഥിയായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി എല്‍ഡിഎഫ് അണിനിരക്കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിലും നിലമ്പൂരിലും പരാജയം നുണഞ്ഞ സ്വരാജാണോ വരുന്നത് എന്ന ചോദ്യവുമായി യുഡിഎഫ് അണികള്‍ സൈബറിടത്തില്‍ എരിവ് കൂട്ടുന്നുണ്ട്. എങ്കിലും സ്വരാജ് വന്നാല്‍ നേട്ടമാകുമെന്ന വിലയിരുത്തുകയാണ് പൊന്നാനിയിലെ ചില സിപിഎം നേതാക്കള്‍.

ന്യൂനപക്ഷ സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്ക തദ്ദേശ തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് നേട്ടമാകും എന്ന അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വന്നില്ലെങ്കില്‍ മണ്ഡലം കൈവിടുമെന്ന ചര്‍ച്ചയാണത്രെ ഇടതു ക്യാമ്പില്‍. പ്രാദേശിക നേതാക്കള്‍ മല്‍സരിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ അത് ഭിന്നത രൂക്ഷമാക്കുമെന്ന ആശങ്കയും ബാക്കിയാണ്.

എം സ്വരാജ് സ്ഥാനാര്‍ഥിയായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി എല്‍ഡിഎഫ് അണിനിരക്കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിലും നിലമ്പൂരിലും പരാജയം നുണഞ്ഞ സ്വരാജാണോ വരുന്നത് എന്ന ചോദ്യവുമായി യുഡിഎഫ് അണികള്‍ സൈബറിടത്തില്‍ എരിവ് കൂട്ടുന്നുണ്ട്. എങ്കിലും സ്വരാജ് വന്നാല്‍ നേട്ടമാകുമെന്ന വിലയിരുത്തുകയാണ് പൊന്നാനിയിലെ ചില സിപിഎം നേതാക്കള്‍.

മലപ്പുറം ജില്ലയില്‍ വലിയ ഭൂരിപക്ഷത്തില്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. 2011ല്‍ പി ശ്രീരാമകൃഷ്ണന്‍ ജയിച്ചത് 4000 വോട്ടിനായിരുന്നു എങ്കില്‍ 2016ല്‍ ഭൂരിപക്ഷം 15000 കടന്നു. 2021ല്‍ പി നന്ദകുമാറിന്റെ ഭൂരിപക്ഷം 17000 കടന്നു. ഇവിടെയാണ് തദ്ദേശപ്പോരില്‍ അടിതെറ്റിയത്. എങ്കിലും സ്വരാജ് വന്നാല്‍ പ്രതാപം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആഞ്ഞുവീശിയ യുഡിഎഫ് കൊടുങ്കാറ്റില്‍ പൊന്നാനിയും ഇളകിയിട്ടുണ്ട്. പലയിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നഷ്ടമായി. പാര്‍ട്ടിക്കുള്ളിലെ പോരും മുന്നണി നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയുമെല്ലാം തിരിച്ചടിയായി എന്ന വിലയിരുത്തലുണ്ട്. ഈ വേളയിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യം.

ആലങ്കോട്, നന്നമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നിച്ചത് യുഡിഎഫ് ആണ്. പൊന്നാനി നഗരസഭയില്‍ യുഡിഎഫിന് സീറ്റ് വര്‍ധിക്കുകയും ചെയ്തു. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തിലും തിരിച്ചടി നേരിട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള ഈ സാഹചര്യം മറികടക്കാന്‍ തലപുകച്ച് ആലോചിക്കുകയാണ് ഇടതുക്യാമ്പ്

മുന്നണിയിലും പ്രാദേശിക തലത്തിലുമുള്ള ഐക്യം സ്വരാജിന്റെ വരവോടെ സാധ്യമായേക്കും. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള സിപിഎം നേതാവ് കൂടിയാണ് സ്വരാജ്. സിപിഐ പ്രാദേശിക നേതാക്കളെ ചേര്‍ത്തു നിര്‍ത്താനും ഇതോടെ സാധിക്കുമെന്ന് കരുതുന്നത്. പൊന്നാനിയില്‍ പൊതുവേയുള്ള സംസാരം എം സ്വരാജ് സിപിഎം സ്ഥാനാര്‍ഥിയാകുമെന്നാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആരെ മല്‍സരിപ്പിക്കുമെന്നതും നിര്‍ണായകമാണ്

Related Posts

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
2
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
4
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
5
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
18
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
15
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
10
Next Post
NET & JRF കരസ്ഥമാക്കിയ സൽമാൻ ഫാരിസിനെ എറവറാംകുന്ന് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

NET & JRF കരസ്ഥമാക്കിയ സൽമാൻ ഫാരിസിനെ എറവറാംകുന്ന് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

Recent News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
2
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
4
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
5
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025