• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോകം കടുത്ത ആശങ്കയിൽ, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; ചെറിയ ആക്രമണമല്ല, വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ

ckmnews by ckmnews
February 19, 2026
in UPDATES
A A
ലോകം കടുത്ത ആശങ്കയിൽ, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; ചെറിയ ആക്രമണമല്ല, വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ
0
SHARES
221
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാനെതിരെ ഡോണൾഡ് ട്രംപ് ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ അമേരിക്ക വൻ സൈനിക വിന്യാസം നടത്തുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനികാഭ്യാസം ആരംഭിച്ചത് ഗൾഫ് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു.
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ ‘കൈനറ്റിക് ആക്ഷൻ’ (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ല ഇതെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനായിരിക്കും ഇതെന്നും സൂചനയുണ്ട്

ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും മേഖലയിൽ സജ്ജമാണ്

ഇറാൻ ഭരണകൂടത്തിന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ഒരു സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനകൾ യുദ്ധസജ്ജമായി നിൽക്കുമ്പോൾ, ഇറാൻ തങ്ങളുടെ ‘വജ്രായുധമായ’ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയതന്ത്രം അതിന്‍റെ സ്വാഭാവിക അന്ത്യത്തിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചാൽ ഏത് നിമിഷവും ഗൾഫ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
27
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
134
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
180
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ
UPDATES

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

September 7, 2026
86
Next Post
വൃതശുദ്ധിയുടെ പുണ്യമാസം;കേരളത്തിൽ ഇന്ന് മുതല്‍ റമദാൻ ദിനങ്ങള്‍

വൃതശുദ്ധിയുടെ പുണ്യമാസം;കേരളത്തിൽ ഇന്ന് മുതല്‍ റമദാൻ ദിനങ്ങള്‍

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
27
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
134
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025