• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യത

cntv team by cntv team
October 2, 2025
in Kerala
A A
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യത
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ പതിനൊന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 02/10/2025ഇടിമിന്നൽ ജാഗ്രതാ നിർദേശംകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (02/10/2025 & 03/10/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.– പട്ടം പറത്തുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Related Posts

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
482
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
73
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
266
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
126
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
75
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
18
Next Post
വെളിയങ്കോട് പഴഞ്ഞിപാലം പാണ്ടത്തേൽ പുഷ്പകുമാരി നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിപാലം പാണ്ടത്തേൽ പുഷ്പകുമാരി നിര്യാതയായി

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
4
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
4
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
3
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025