ചങ്ങരംകുളം:തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്നാരോപിച്ച് പെരുമുക്കിലെ യുഡിഫ് പ്രവർത്തകർ വഴിയരികിൽ മെഴുകുതിരി തെളിയിച്ചു പ്രതിഷേധിച്ചു.യുഡിഫ് ചെയർമാൻ കെ വി മുഹമ്മദ്‌കുട്ടിയുടെയും കൺവീനർ പി വി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ യുഡിഫ് പ്രവർത്തകരായ അലി പരുവിങ്ങൽ, യൂസഫ് സി വി, കിഷോർ പെരുമുക്, കെ വി ഷക്കീർ,വിനോദ് ചങ്ങരംകുളം, കെ വി, സജു,ഇബ്രാഹീം സി വി, അബ്ദുള്ള കുട്ടി,കുഞ്ഞിപ്പ മാന്തടം, ആസാദ് പി പി, ജബ്ബാർ മാന്തടം, അബി പെരുമുക്ക് നതുടങ്ങിയവർ പങ്കെടുത്തു