മലപ്പുറം :ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.കാറിലുണ്ടായിരുന്ന പൊന്മുണ്ടം വൈലത്തൂർ സ്വദേശി ഉസ്മാൻ (24),വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25),വേങ്ങര സ്വദേശി ഫഹദ് (24),താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരുക്കേറ്റത്.മലപ്പുറം വി.കെ പടിയ്ക്ക് സമീപം വലിയ പറമ്പില്‍ രാത്രി 9 മണിയോടെ ആണ് അപകടമുണ്ടായത്.നിർത്തിയിട്ട ലോറിക്ക് പിന്നിൽ
കാറിടിച്ചുകയറിയാണ് അപകടമുണ്ടാത്.
പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ
പ്രവേശിപ്പിച്ചു.അപകടമുണ്ടായ
ശേഷം
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടമുണ്ടാകുമ്പോൾ പ്രദേശത്ത് ചെറിയ
മഴയുണ്ടായിരുന്നു.റോഡരികിൽ
നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.അപകടത്തിൽപ്പെട്ട് മരിച്ചവർ തിരൂർ തലക്കടത്തൂര്‍ജുമാഅത്ത് പള്ളിയിൽ ദർസിൽ പഠിക്കുന്ന വിദ്യാർഥികളാണ്. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ഷാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.