തൃശ്ശൂര്‍: തൃശ്ശൂരില്‍ സുഹൃത്തായ യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കൈപ്പറമ്പ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇയാള്‍ പേരാമംഗലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മുതുവറയിലെ ഫ്‌ളാറ്റില്‍വെച്ച് സുഹൃത്തായ യുവതിയെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മാര്‍ട്ടിന്‍ ജോസഫ്.പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. സുഹൃത്തായ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിയെയാണ് ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മുതുവറയിലെ ഫ്‌ളാറ്റില്‍ ഇരുവരും ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.കണ്ണൂര്‍ സ്വദേശിയായ യുവതിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിലും മാര്‍ട്ടിന്‍ പ്രതിയാണ്. കര്‍ശന ഉപാധികളോടെയാണ് ഇയാള്‍ക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.