മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ 100 കോടി ക്ലബ്ബില്‍. ആഗോളകളക്ഷനും മറ്റ് വരുമാനങ്ങളും ചേര്‍ത്താണ് ചിത്രം 100 കോടി പിന്നിട്ടത്. 2025-ല്‍ നൂറുകോടി ക്ലബ്ബില്‍ കയറുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേട്ടത്തിന് പിന്നാലെയാണ് ‘ഹൃദയപൂര്‍വ്വ’ത്തിന്റെ വാണിജ്യനേട്ടവും മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.’ഹൃദയപൂര്‍വ്വം നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പര്‍ശിയായിരുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായ നന്ദി’, മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.’എമ്പുരാന്‍’ ആണ് 2025-ല്‍ ആദ്യം തീയേറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം. പിന്നാലെ കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതിയ ‘തുടരും’ സിനിമയും തീയേറ്ററിലെത്തി. ഇരുചിത്രവും കളക്ഷനില്‍ 200 കോടി പിന്നിട്ടിരുന്നു. കളക്ഷനും മറ്റ് ബിസിനസുകളം ചേര്‍ത്ത് 325 കോടിയാണ് ‘എമ്പുരാന്‍’ നേടിയത്. 235 കോടിയാണ് ‘തുടരും’ തീയേറ്റര്‍ കളക്ഷന്‍.പത്തുവര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ച സിനിമയാണ് ‘ഹൃദയപൂര്‍വ്വം’. ‘എന്നും എപ്പോഴും’ ആണ് ‘ഹൃദയപൂര്‍വ്വ’ത്തിന് മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം. 100 കോടി പിന്നിടുന്ന ആദ്യ സത്യന്‍ അന്തിക്കാട് ചിത്രം എന്ന പ്രത്യേകതയും ‘ഹൃദയപൂര്‍വ്വ’ത്തിനുണ്ട്.