ചാലിശ്ശേരി ഗ്രാമത്തിൻ്റെ പൊതു പ്രവർത്തന രംഗത്ത് ഏഴു പതിറ്റാണ്ട് പൂർത്തിയാക്കിയ ചാലിശ്ശേരിയിലെ ആദ്യകാല കോൺഗ്രസ് നേതാവ് ശതാഭിഷിക്തനായ പി.സി ഗംഗാധരനെ ജന്മനാട് ആദരിച്ചു.കാൽ നൂറ്റാണ്ടുകാലം ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, ഡി.സി.സി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം, അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡൻ്റ്, ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, താലൂക്ക് ലാൻ്റ് ബോർഡ് അംഗം, ചാലിശ്ശേരി ആശുപത്രി ഉപദേശക സമിതി അംഗം, ക്ഷേത്ര കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിൽ പൊതുരംഗത്ത് നിറസാന്നിധ്യമാണ് ശതാഭിഷിക്തനായ പി.സി ഗംഗാധരൻ.ഞായറാഴ്ച വൈകീട്ട് മെയിൻറോഡ് സെൻ്ററിൽ നടന്ന ആദരം ചടങ്ങ്
മുൻ എം.എൽ.എ വി.ടി ബലറാം ഉദ്ഘാടനം ചെയ്തു.ഗ്രാമത്തിൽ രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന പി.സി ഗംഗാധരനേയും , വിശ്ഷിടാതിഥികളെയും പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി ഉമ്മർ മൗലവി അധ്യക്ഷനായി.കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വിവിധ സംഘടനകളും , രാഷ്ട്രീയ പ്രമുഖരും ഷാളും , ഉപഹാരവും നൽകി ആദരിച്ചു.ചാലിശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ്കുട്ടൻ ,പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ , തൃശൂർ ജില്ല മുൻ യു ഡി എഫ് ചെയർമാൻ ജോസഫ് ചാലിശേരി , ലീഗ് നേതാക്കളായ പി എം എ സലാം മാസ്റ്റർ , എസ് എം കെ തങ്ങൾ , സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയമ്മ ടീച്ചർ , ബിജെപി നേതാവ് കെ.സി കുഞ്ഞൻ , കെ ബാബു നാസർ , സി.ടി സെയ്തലവി , സി.എച്ച് ഷൗക്കത്തലി , എ.എം അബ്ദുള്ളക്കുട്ടി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് എം.എം അഹമ്മദുണ്ണി , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , വി. വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.തൃത്താല യുഡിഎഫ് ചെയർമാൻ ടി.കെ. സുനിൽകുമാർ സ്വാഗതവും ,ഹുസൈൻ പുളിയഞ്ഞാലിൽ നന്ദിയും പറഞ്ഞു.







