കടവല്ലൂർ:കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിൻ്റെ നേതൃത്വത്തിൽ മുണ്ടത്തിക്കോട് സ്നേഹാലയം അഗതിമന്ദിരം സന്ദർശിച്ചത് കാരുണ്യത്തിൻ്റെ നന്മയായി.കെ സി സി എഫ് റിലീഫ് മിഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്നേഹാലയം സന്ദർശിച്ചത്.അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി റിലീഫ് മിഷൻ്റെ ധനസഹായം കൺവീനർ ജോസ് വൈദ്യർ ഡയറക്ടർ ആൻ്റണിക്ക് നൽകി.ഫെല്ലോഷിപ്പ് ഭാരവാഹികൾ , അംഗങ്ങൾ എന്നിവർ അന്തേവാസികളുമായി സൗഹൃദ സംഭാഷണവും, കൂടെയിരുന്ന് ഭക്ഷണവും കഴിച്ചു.ഓരോ അന്തേവാസിയുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവരുമായി സന്തോഷം പങ്കുവെച്ചു.സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കെ.സി. സി എഫ് ഇതിനകം കൈത്താങ്ങ് നൽകി മാതൃകയായി.സന്ദർശനം അംഗങ്ങൾക്ക് നന്മയുടെ വലിയൊരു വഴികാട്ടിയായി.ഫെല്ലോഷിപ്പിൻ്റെ കാരുണ്യ പ്രവർത്തനത്തിന് സ്നേഹാലയം അധികൃതർ നന്ദി അറിയിച്ചു.സന്ദർശനത്തിന് പ്രസിഡൻ്റ് സിജു ചുമ്മാർ, സെക്രട്ടറി റെന്നി ചെറുവത്തൂർ, ട്രഷറർ ബിജു താരുകുട്ടി, വൈസ് പ്രസിഡന്റ് ഐ ജി പുലികോടൻ,റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും, കെസിസിഎഫ് കുടുംബാംഗങ്ങളും നേതൃത്വം നൽകി.







