ചങ്ങരംകുളം പോലീസിനെ അക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍.ആലംകോട് സ്വദേശി സുഹൈല്‍ (36)കക്കിടിപ്പുറം സ്വദേശി റാഷിദ്(33)എന്നിവരാണ് അറസ്റ്റിലായത്.ആഗസ്റ്റ് 28ന് രാത്രി 10 മണിയോടെയാണ് ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ് ജീവനക്കാരും സ്വിഫ്റ്റ് കാറിലെയാത്രക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടിരുന്നു.പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് എത്തിയ പോലീസുമായി യുവാക്കള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.ഇതിനിടെയാണ് പോലീസുകാരനായ സഫ് വാനെ യുവാക്കള്‍ അക്രമിച്ചത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുക്കുകയും ചെയ്തു.കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി







