എടപ്പാൾ:സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ പദ്ധതിയായ വായനാവസന്തം’പുസ്തക ചര്‍ച്ച നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ പദ്ധതിയായ വായനാവസന്തം പരിപാടിയുടെ ഭാഗമായി വട്ടംകുളം ഗ്രാമീണവായന ശാലയാണ് ഗൃഹാങ്കണ പുസ്തക ചർച്ച സംഘടിപ്പിച്ചത്.കവിയും ബാലസാഹിത്യകാരനുമായ രാമകൃഷ്ണൻ കുമരനല്ലൂർ പി. മധുസൂദനൻ്റെ എത്ര കിളികളുടെ പാട്ടറിയാം എന്ന കവിതാ സമാഹാരം സദസ്സിന് പരിചയപ്പെടുത്തി.അതിഗഹനമായ ചിന്തകളും ശാസ്ത്രബോധവും ലളിതമായ വാക്കുകളിലൂടെ അവതരിപ്പിക്കുന്നവയാണ് മധുസൂദനൻ്റെ കവിതകളെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഏത് പ്രായക്കാർക്കും അവരുടെ വളർച്ചക്കനുസരിച്ച് ഉൾക്കൊള്ളാൻ കഴിയുന്നവയാണ് യഥാർഥബാലസാഹിത്യകൃതികളെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.ഈ കവിതാ പുസ്തകത്തിന് മുഖചിത്രവും മറ്റ് ചിത്രങ്ങളം വരച്ച അരവിന്ദ് വട്ടംകുളം സംസാരിച്ചു.വട്ടംകുളം വായനശാലയുടെ ഗന്ഥശാലവാരാചരണത്തിൻ്റെ ഭാഗമായാണ് അക്ഷരമുറ്റം പരിപാടി നടത്തിയത്. അംഗത്വ പ്രവർത്തനം കവിതാസ്വാദനക്കളരി, എന്നിവയും സംഘടിപ്പിച്ചിരുന്നു. വട്ടം കുളം അമ്പിളി കലാസമിതിയുമായി സഹകരിച്ച് നടത്തുന്ന മധുര ഗീതങ്ങളെന്ന സിനിമാഗാനങ്ങളുടെ അവതരണത്തോടെ ഗൃന്ഥശാലവാരാചരണത്തിന് സമാപനമാകും.
വായനശാല പ്രസിഡൻ്റ് പി.വി.നാരായണൻ , സെക്രട്ടറിരൂപേഷ് , പ്ര വർത്തകരായ അജിതൻ പള്ളിപ്പാട്, എം.പി കൃഷ്ണൻ ദിവാകരൻ പി എൻ പി.വി. സുധീർ എന്നിവർ നേതൃത്വം നൽകി.







