• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊടും വിഷമുള്ള അണലി കടിച്ചത് അറിഞ്ഞില്ല; തൃശൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ckmnews by ckmnews
September 20, 2025
in UPDATES
A A
കൊടും വിഷമുള്ള അണലി കടിച്ചത് അറിഞ്ഞില്ല; തൃശൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
0
SHARES
938
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: അണലിയുടെ കടിയേറ്റ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി ഇടശേരി സിഎസ്എം സെന്‍ട്രല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന അനാമികയാണ് മരിച്ചത്. പത്താംകല്ല് സിഎംഎസ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കുട്ടിയെ പാമ്പ് കടിച്ചത് മനസ്സിലായിരുന്നില്ല. ബുധനാഴ്ചയോടെ ആരോഗ്യസ്ഥിതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അസുഖം ഭേദമായെന്ന് കരുതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികത്സയില്‍ കുട്ടിയെ അണലി കടിച്ചതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയിട്ടും മോശം സ്ഥിതി തുടര്‍ന്നതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് അണലിയുടെ കടിയേറ്റുവെന്ന് മനസ്സിലായത്. രക്തം പരിശോധിച്ചപ്പോള്‍ അണലിയുടെ വിഷത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയുകയായിരുന്നു.ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. വീട്ടിലോ മുറ്റത്തോ വെച്ച് പാമ്പ് കടിച്ചതാകാമെന്നാണ് നിഗമനം. പാമ്പ് കടിച്ചത് അറിയാതിരുന്നതാണ് ചികിത്സ വൈകാന്‍ കാരണമായത്. കാലിലോ ശരീരത്തില്‍ മറ്റെവിടെയോ പാമ്പ് കടിച്ച ലക്ഷണമൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലു മാസം മുമ്പാണ് പുളിയംതുരുത്തില്‍ വാടകക്ക് താമസം തുടങ്ങിയത്.

Related Posts

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
UPDATES

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
38
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
14
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു
UPDATES

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
41
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി
UPDATES

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
27
കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
15
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു
UPDATES

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
61
Next Post
‘ശബരിമലയിലേത് മതാതീത ആത്മീയത’; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

'ശബരിമലയിലേത് മതാതീത ആത്മീയത'; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Recent News

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
38
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
14
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
41
ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

ചരിത്ര നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി

June 1, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025