• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും

cntv team by cntv team
September 9, 2025
in Sports
A A
ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാകും.അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 8ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ അഫ്ഗാനിസ്താൻ ഹോങ്‌ കോങ്ങിനെ നേരിടും.ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 14നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.സെപ്തംബർ 28 വരെയാണ് മത്സരങ്ങൾ നടക്കുക. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന എട്ട് ടീമുകളാണ് ഈ വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2026 ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷത്തെ ഏഷ്യാ കപ്പിന്റെ മത്സരങ്ങൾ ടി20 ഫോർമാറ്റിലാണ് നടക്കുക. ദുബായിലെയും അബുദാബിയിലെയും രണ്ട് വേദികളിലായി 19 മത്സരങ്ങൾ നടക്കും.സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ലോക ഒന്നാം നമ്പർ ടി20 ടീമായ ഇന്ത്യയാണ് കിരീട സാധ്യതയുള്ള ടീമുകളിലൊന്ന്. എന്നാൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ ടീമുകളെയും അവഗണിക്കാൻ കഴിയില്ല. ഇവരെ കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ടീമും ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കുറഞ്ഞത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്യമെന്നാണ് ആരാധകരുടെ പ്രതീക്ഷ.2023-ൽനടന്ന ഏഷ്യാകപ്പിന്റെ അവസാന എഡിഷൻ ഏകദിന ഫോർമാറ്റിലായിരുന്നു നടന്നത്.എന്നാൽ ഇത്തവണ ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യരണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. സൂപ്പർ ഫോറിൽ ആദ്യരണ്ടു സ്ഥാനത്തെത്തുന്നവരായിരിക്കും 28-ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.അഭിഷേക് ശർമ്മ, തിലക് വർമ്മ, ശുഭ്‌മാൻ ഗിൽ, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ. അഭിഷേക്, സഞ്ജു സാംസൺ, വരുൺ ചക്രവർത്തി എന്നിവർ ആദ്യമായാണ് ഏഷ്യാ കപ്പിൽ കളിക്കുന്നത്.

Related Posts

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്
Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ;നാലാം ടി20 ഇന്ന്

October 14, 2026
41
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
56
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
62
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
Next Post
ചാലിശ്ശേരി നവയുഗ കമ്മിറ്റി പുനർനിർമിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി

ചാലിശ്ശേരി നവയുഗ കമ്മിറ്റി പുനർനിർമിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
154
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
395
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
124
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025