ചാലിശ്ശേരി:മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കും. 18ന് വൈകിട്ട് അഞ്ചിന് പിന്നണി ഗായകൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉണ്ണി നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.
19, 20 തീയതികളിൽ കുട്ടികളുടെ കലാപരിപാടികളും 19ന് സ്വാമി ആനന്ദവനം ഭാരതിയുടെ അനുഗ്രഹ സദസ്സും നടക്കും. 21ന് വിജയദശമി ദിനത്തിൽ വിശേഷാൽ പൂജകൾ,എഴുത്തിനിരുത്തൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. രാത്രി എട്ടിന് ഗുരുവായൂർ വിശ്വഭാരതിയുടെ കുറൂരമ്മ നാടകം അരങ്ങേറും. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.







