• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

ckmnews by ckmnews
October 17, 2026
in UPDATES
A A
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’
0
SHARES
237
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുഗ്രാം: ഗുരുഗ്രാമിൽ മലയാളി ദമ്പതിമാരെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴ് മണിക്ക് അസ്ലമിന്റെ മെയിലിൽനിന്ന് അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ഒരു സന്ദേശം എത്തിയിരുന്നു. ‘ഞങ്ങൾ ഈ ലോകം വിട്ടുപോകുകയാണ്’ എന്ന്‌ ഈ മെയിലിൽ സൂചിപ്പിച്ചിരുന്നതായാണ് കമ്പനി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മാതാപിതാക്കളുടെയും ഫ്ളാറ്റിന്റെ ഉടമയുടെയും നമ്പറുകളും അസ്ലമിന്റെ മെയിലിൽ ഉണ്ടായിരുന്നു. തുടർന്ന് കമ്പനി അധികൃതർ വിവരം ഫ്ളാറ്റുടമയെ അറിയിച്ചു. ഫ്ളാറ്റുടമ വീട്ടിലെത്തിയപ്പോൾ കണ്ടത്, അസ്ലം തൂങ്ങി നിൽക്കുന്ന നിലയിലും ഫർഹാന കഴുത്തിൽ പരിക്കുകളോടെ തറയിൽ കിടക്കുന്നതുമാണ് കാണാനായത്. ഫ്ളാറ്റുടമ ഉടൻ തന്നെ ബാദ്ഷാപുർ പോലീസിലേക്ക് വിളിച്ച് വിവരമറിയിച്ചു.

ഫ്ളാറ്റിനുള്ളിൽ നിന്ന് ”ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്” എന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഫർഹാനയുടെ വസ്ത്രങ്ങളിൽ ”ഐ ലവ് യു” എന്നും എഴുതിയിരുന്നു. ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

ഫ്ളാറ്റുടമ വിളിച്ചതിനെ തുടർന്ന് രാവിലെ എട്ട് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഫ്ളാറ്റിന്റെ വാതിൽ പൂട്ടിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപ്പാർട്ട്മെന്റിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കയർ, ഒരു ഡയറി, കത്രിക, പെൻഡ്രൈവ് എന്നിവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ‘ഞങ്ങൾ ഈ ലോകം വിട്ടുപോകുകയാണ്’ എന്ന് പറയുന്ന ഒരു കുറിപ്പും ഉണ്ടായിരുന്നു. എന്നാൽ ഈ കുറിപ്പിൽ ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച കുടുംബാംഗങ്ങളെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം മരണ കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും വ്യക്തതയില്ല. ദമ്പതികൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു, കൂടാതെ ഇവർ തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

വ്യാഴാഴ്ച ഫർഹാനയുടെ 28-ാം ജന്മദിനമായിരുന്നു. ബുധനാഴ്ച രാത്രി ഫർഹാനയും അസ്ലമും പുറത്തുപോയി ഭക്ഷണം കഴിച്ചതും കെയ്ക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു. അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വ്യാഴാഴ്ച രാവിലെ വിവരം ലഭിച്ചത്. കംപ്യൂട്ടർ എൻജിനിയറായ ഫർഹാന സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.

ഏകദേശം മൂന്ന് മാസം മുമ്പാണ് ഈ ദമ്പതികൾ ബെംഗളൂരുവിൽ നിന്ന് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. കോഴിക്കോട് സ്വദേശിയായ അസ്ലം, ഗുരുഗ്രാമിലെ സെക്ടർ 58-ൽ ഓഫീസുള്ള ഇൻഡോനീഷ്യ ആസ്ഥാനമായുള്ള ഒരു ഐ.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഫർഹാന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഐ.ടി സ്ഥാപനത്തിനായി വർക്ക് ഫ്രം ഹോമിലായിരുന്നു.
അസ്ലം കഴിഞ്ഞ കുറച്ചുകാലമായി വിഷാദരോഗത്തിന് മരുന്നുകളും കൗൺസിലിംഗും എടുക്കുന്നുണ്ടായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ മരണത്തിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഇവരുടെയും ജീവിതത്തിലുണ്ടായിരുന്നതായും ആരുമായും പങ്കുവെച്ചിരുന്നില്ലെന്നും ബന്ധുക്കളറിയിച്ചു

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
87
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം
UPDATES

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും
UPDATES

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
9
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
134
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
140
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
80
Next Post
നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
87
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
237
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025