• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home NEWS NOW

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്; ആശങ്കയില്‍ ജനങ്ങള്‍

ckmnews by ckmnews
November 14, 2024
in NEWS NOW
A A
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്; ആശങ്കയില്‍ ജനങ്ങള്‍
0
SHARES
38
VIEWS
Share on WhatsappShare on Facebook

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയത്.റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്, അയനഗര്‍ 14.4 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 15 ഡിഗ്രി സെല്‍ഷ്യസ്, പാലം 16.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ദില്ലിയിലെ മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനില.പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ദില്ലിയിലെ താപനിലയിലെ ഇടിവിന് കാരണം.ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ കടന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിവിധയിടങ്ങളില്‍ വായു ഗുണ നിലവാര സൂചിക 429 ആയി ഉയര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു.സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം അതിഗുരുതരാവസ്ഥയില്‍. വായുഗുണനിലവാര സൂചിക അഞ്ഞൂറിലെത്തി. ശ്വാസതടസ്സം ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥകളുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ദില്ലി സര്‍ക്കാര്‍ ഇന്ന് പ്രത്യേക അവലോകയോഗം ചേരും.അതിരൂക്ഷമായ പുകമഞ്ഞ് ദില്ലി നഗരത്തെ വിഴുങ്ങുകയാണ്. ദൃശ്യപരത 500 മീറ്ററില്‍ താഴെയായി കുറയുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഏറ്റവും ഗുരുതര വിഭാഗത്തിലെത്തി. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ബവാന, ദ്വാരക, ജഹാംഗീര്‍പുരി, ലജ്പത് നഗര്‍, രോഹിണി, വിവേക് വിഹാര്‍ തുടങ്ങീ ദില്ലിയിലെ വിവിധയിടങ്ങള്‍ പുകമഞ്ഞില്‍ മൂടിക്കിടക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് രാജ്യതലസ്ഥാനം.

Related Posts

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി
Kerala

അമ്മയെ കാണാനാവാതെ മക്കൾ; എൽസിക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി

July 15, 2025
വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ
NEWS NOW

കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ

February 17, 2025
Next Post
ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി; കോഴിക്കോട് യുവാവ് ജീവനൊടുക്കി

ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി; കോഴിക്കോട് യുവാവ് ജീവനൊടുക്കി

Recent News

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

August 7, 2025
‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

August 7, 2025
വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

August 7, 2025
കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025