ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി കെടവൂർ സ്വദേശി ചന്ദ്രന്‍റെ മകനാണ് അനന്തു കൃഷ്ണൻ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിനുള്ളിലാണ് അനന്തുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ലോട്ടറിക്കട ജീവനക്കാരനായ അനന്തുവിന് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. നിരന്തരം അനന്തു ഭീഷണി നേരിട്ടിരുന്നതായും സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ട് വരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.അനന്തുവിൻറെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബത്തിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛനും അമ്മയും മൂന്ന് സഹോദിമാരുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അനന്തു.