കൊച്ചി: ഒരു സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത് കൊച്ചി വല്ലാര്‍പ്പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്‍റ് ടെര്‍മിനൽ. കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള ഈ ടെർമിനലിനുണ്ടായത്.
ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഈ വർഷം സ്വന്തമാക്കിയെന്ന് മന്ത്രി പറഞ്ഞു. 640 കപ്പലുകളാണ് ഇവിടെയെത്തിയത്. ഇതിൽ നിന്നായി 2,255 ടണ്‍ കാര്‍ഗോയും ഈ വർഷം കൈകാര്യം ചെയ്തു